nivedhanm-

ചങ്ങനാശേരി. കെ.എസ്.ആർ.ടി.സി.പെൻഷൻ സർക്കാർ ഏറ്റെടുക്കുക, എല്ലാ മാസവും ഒന്നാം തീയതി പെൻഷൻ വിതരണം ചെയ്യുക, പെൻഷൻ പരിഷ്‌കരിക്കുക, തടഞ്ഞുവെച്ച ഉത്സവബത്ത നൽകുക, 3 ശതമാനം ഡി.എ.കുടിശിക നൽകുക തുടങ്ങിയ ആവശ്യങ്ങൾ മുഖ്യമന്ത്രിയിൽ നിന്ന് നേ‌ടിത്തരണമെന്നാവശ്യപ്പെട്ട് അഡ്വ.ജോബ് മൈക്കിൾ എം.എൽ.എയ്ക്ക് കെ.എസ്.ആർ.ടി.സി. പെൻഷനേഴ്‌സ് ഓർഗനൈസേഷൻ ഭാരവാഹികൾ നിവേദനം നൽകി. കെ.എസ്.ആർ.ടി.സി. പെൻഷനേഴ്‌സ് ഓർഗനൈസേഷൻ ജില്ലാ സെക്രട്ടറി എ.വി. ഓമനക്കുട്ടൻ, യൂണിറ്റ് സെക്രട്ടറി ചാക്കോ ആന്റണി, കെ.കെ.കുഞ്ഞികുട്ടൻ, എ.പി.ശാസ്താവുകുട്ടി, ജോർജ് സെബാസ്റ്റ്യൻ, ജോയി പി.സ്‌കറിയ, ബേബി എം.പാലത്തിങ്കൽ എന്നിവർ പങ്കെടുത്തു.