കോട്ടയം:എ.കെ.ജി സെന്ററിന് നേരെയുണ്ടായ ബോംബാക്രമണത്തിൽ പ്രതിഷേധിച്ച് സി.പി.എം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനം നടത്തി. കോട്ടയം തിരുനക്കരയിൽ നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി ഗാന്ധിസ്‌ക്വയറിൽ സമാപിച്ചു. പ്രകടനത്തിനിടെ പലയിടത്തുമുണ്ടായിരുന്ന കോൺഗ്രസിന്റെയും, യൂത്ത് കോൺഗ്രസിന്റെയും ഫ്‌ളക്‌സ് ബോർഡുകൾ പ്രവർത്തകർ തകർത്തു. പ്രതിഷേധ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് പ്രവർത്തകർ പ്രകടനം നടത്തിയത്.
സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ.അനിൽകുമാർ, ജില്ലാ കമ്മിറ്റിയംഗങ്ങളായ എം.കെ പ്രഭാകരൻ, സി.എൻ സത്യനേശൻ, കെ.ആർ അജയ്, ഏരിയ സെക്രട്ടറി കെ.ശശികുമാർ, പി.ജെ വർഗീസ് എന്നിവർ നേതൃത്വം നൽകി. എസ്.എഫ്.ഐയുടെ നേതൃത്വത്തിലും ടൗണിൽ പ്രകടനം നടന്നു.