വൈക്കം : വൈക്കം ലേക്ക് സി​റ്റി റോട്ടറി ക്ലബിന്റ പുതിയ ഭാരവാഹികളായി ജോണി ജോസഫ് (പ്രസിഡന്റ്), മിനി ജോണി (സെക്രട്ടറി), ​റ്റിമിഡെയ്ൽ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.കുട്ടികൾക്കും നിർദ്ധനർക്കുമായി വിവിധ ക്ഷേമ പ്രവർത്തനങ്ങൾ ഈ വർഷം നടത്തുന്നതെന്നും പ്രാരംഭ ഘട്ടത്തിൽ ക്ഷേമ പ്രവർത്തനങ്ങൾക്കായി 50 ലക്ഷം രൂപ വിനിയോഗിക്കുമെന്നും നിയുക്ത പ്രസിഡന്റ് ജോണി ജോസഫ് പറഞ്ഞു. ഡിസ്ട്രിക്ട് പ്രോജക്ടായ അമൃതം പദ്ധതിയിൽ ഉൾപ്പെടുത്തി 300 സ്‌കൂൾ കുട്ടികൾക്ക് കണ്ണ്, ചെവി, പല്ല് എന്നിവയുടെ പരിശോധന നടത്തി കണ്ണടകളും ശ്രവണ സഹായിയും നൽകും. പ്രധാന പദ്ധതിയായ പരിണയത്തിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്കും ഭിന്നശേ ഷിക്കാരായ മാതാപിതാക്കളുടെ മക്കൾക്കും വിവാഹം നടത്തിക്കൊടുക്കും. വാൽസല്യം പദ്ധതിയിലൂടെ മെഡിക്കൽ വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായവും, മിടുക്കരായ വിദ്യാർഥികൾക്ക് സിവിൽ സർവീസ് പരിശീലനവും നൽകും. ലേക്ക് സി​റ്റി റോട്ടറി ക്ലബ് 10 ലക്ഷം രൂപ വിനിയോഗിച്ച് ടാർ ചെയ്ത ഉദയനാപുരം പഞ്ചായത്തിൽ 500 മീ​റ്ററിലധികം ദൂരം വരുന്ന റോഡിന്റെ ഉദ്ഘാടനവും രണ്ടിന് നടക്കും. ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനം മുൻ ഡിസ്ട്രിക്ട് ഗവർണർ ആർ.രഘുനാഥ് നിർവഹിക്കും.