
കോട്ടയം. എം.ജി യൂണിവേഴ്സിറ്റി അധികൃതരുടെ കെടുകാര്യസ്ഥതക്കെതിരെ യൂണിവേഴ്സിറ്റിയിൽ കെ.എസ്.സി എം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി. വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കാൻ യൂണിവേഴ്സിറ്റി അധികൃതർ അദാലത്ത് സംഘടിപ്പിക്കണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത കേരളകോൺഗ്രസ് എം. ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് ആവശ്യപ്പെട്ടു, കെ.എസ്.സി എം ജില്ലാ പ്രസിഡന്റ ബ്രൈറ്റ് വട്ടനിരപ്പേലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ധർണ്ണയിൽ സംസ്ഥാന പ്രസിഡന്റ റ്റോബി തൈപ്പറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. ജിന്റോ ജോസഫ് , ആദർശ് മാളിയേക്കൽ, ഡൈനോ കുളത്തൂർ, അലക്സാണ്ടർ കുതിരവേലി, അമൽ ചാമക്കാല, ജോഫസ് ചാമക്കാല, എന്നിവർ സംസാരിച്ചു.