
ചങ്ങനാശേരി. ഖാദി ഗ്രാമവ്യവസായ കമ്മിഷന്റെയും കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെയും സഹകരണത്തോടെ ചങ്ങനാശേരി ചാസിന്റെ നേതൃത്വത്തിൽ കോട്ടയം ശാസ്ത്രി റോഡിലും ചങ്ങനാശേരി അരമനപ്പടിയിലും മല്ലപ്പള്ളി ഖാദി പ്ലാസായിലും പള്ളിക്കുട്ടുമ്മ ഖാദി പാലസിലും ബക്രീദ് ഖാദി വസ്ത്ര, കരകൗശല, ഫർണിച്ചർ ഷോപ്പിംഗ് മേള ആരംഭിച്ചു. പശ്ചിമ ബംഗാൾ, കർണ്ണാടക, തമിഴ്‌നാട്, ഡൽഹി, ഉത്തർപ്രദേശ്, കാശ്മീർ, മുർഷിദാബാദ്, ഛത്തീസ്ഗഢ്, ഒഡീഷ, ബീഹാർ എന്നിവടങ്ങളിൽനിന്നുള്ള ഖാദി സിൽക്ക്-കോട്ടൺ സാരികൾ, ഖാദി തുണിത്തരങ്ങൾ, കോലാപ്പൂരി ചെരിപ്പുകൾ തുടങ്ങി ഖാദി ഗ്രാമവ്യവസായ യൂണിറ്റുകളിൽ നിർമ്മിക്കുന്നവ സർക്കാർ നിയന്ത്രിത വിലയ്ക്ക് ലഭിക്കും.