ആർപ്പൂക്കര: സെന്റ് തോമസ് ദിനാഘോഷവും തോമസ് നാമധാരികളുടെ സ്‌നേഹസംഗമവും ഇന്ന് നവജീവൻ അങ്കണത്തിൽ നടക്കും. ഉച്ചകഴിഞ്ഞ് 2.30 ന് വി. കുർബാനയെത്തുടർന്ന് സ്‌നേഹസംഗമത്തിന് തിരിതെളിയും. ജസ്റ്റിസ് കെ.ടി.തോമസ്, തോമസ് ചാഴികാടൻ എം.പി, ഫാ.തോമസ് കല്ലുകുളം, പ്രൊഫ. തോമസ് എബ്രഹാം, ഡോ. ടിജി ജേക്കബ് തോമസ് തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് സ്‌നേഹവിരുന്നും നടക്കുമെന്ന് മാനേജിംഗ് ട്രസ്റ്റി പി.യു തോമസ് അറിയിച്ചു. ഫോൺ: 0481259030,9497076300.