കുറവിലങ്ങാട്:എൻ.സി.പി കടുത്തുരുത്തി നിയോജകമണ്ഡലം പ്രവർത്തകയോഗം ചേർന്നു. എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടിൽ യോഗം ഉദ്ഘാടനം ചെയ്തു. എ.കെ.ജി സെന്ററിന് നേരെയുണ്ടായ ബോംബാക്രമണത്തെ യോഗം അപലപിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് ജെയ്‌സൺ കൊല്ലപിള്ളി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവഹക സമിതി അംഗം കാണക്കാരി അരവിന്താക്ഷൻ, ജില്ലാ ജനറൽ സെക്രട്ടറി ബിനീഷ് രവി, നിയോജകമണ്ഡലം ജനറൽ സെക്രട്ടറി രാജേഷ് കുര്യനാട്, സജിമോൻ വയല, ഗോപി ദാസ് തറപ്പേൽ എന്നിവർ പ്രസംഗിച്ചു.