ഏറ്റുമാനൂർ : സി.പി.ഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള ജില്ലാ വനിതാ സെമിനാർ ആഗസ്റ്റ് 1ന് പത്തനാട് ചേരും. സി.പി.ഐ സംസ്ഥാന കൗൺസിലംഗം ആർ.ലതാദേവി സെമിനാർ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തോടനുബന്ധിച്ച് കേരള മഹിളാ സംഘം മണ്ഡലം കൺവൻഷൻ ചേർന്നു. മഹിളാ സംഘം ജില്ലാ പ്രസിഡന്റ് ഹേമലത പ്രേംസാഗർ കൺവൻഷൻ ഉദ്ഘടനം ചെയ്തു. മഹിളാ സംഘം മണ്ഡലം പ്രസിഡന്റ് ഷേർലി പ്രസാദ് ആദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി മിനി മനോജ് സ്വാഗതം പറഞ്ഞു.