കറുകച്ചാൽ : കങ്ങഴ പത്തനാട് ശ്രീ മഹാപരാശക്തി ഭദ്രവിളക്ക് കർമ്മസ്ഥാനത്ത് നാളെ നവഗ്രഹപൂജയും ഹോമവും നടക്കും. രാവിലെ 9 മുതൽ നടക്കുന്ന പൂജകൾക്ക് മധു ദേവാനന്ദ തിരുമേനി മുഖ്യകാർമ്മികത്വം വഹിക്കും. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഭക്തർക്ക് പൂജയിൽ പങ്കെടുക്കാമെന്ന് കർമ്മസ്ഥാനം ഭാരവാഹികൾ അറിയിച്ചു.