വൈക്കം: കെ.എസ്.ആർ.ടി.സി ഡിപ്പോ അടച്ചുപൂട്ടാനുള്ള നീക്കം ഉപേക്ഷിക്കുക, സ്വകാര്യവത്ക്കരണ നയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.ആർ.ടി.സി പെൻഷനേഴ്‌സ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ വൈക്കം ഡിപ്പോയിലേക്ക് മാർച്ചും ധർണയും നടത്തി. സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ് സമരം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.എം മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. എൻ.ശിശുപാലൻ , എം.കെ.പീതാംബരൻ, എ.പി ജോസഫ്, പി.വി പത്മനാഭൻ, ബി രാജൻ, എ.ആർ ശിവദാസ്, സെക്രട്ടറി ടി.കെ പൊന്നപ്പൻ, ജി.ഗോപകുമാർ എന്നിവർ പ്രസംഗിച്ചു.