വൈക്കം : രാഷ്ട്ര വികസനത്തെക്കുറിച്ച് യഥാർത്ഥ വീക്ഷണമുണ്ടായിരുന്ന അപൂർവം ക്രാന്തദർശികളിൽ ഒരാളായിരുന്നു എം.കെ.കെ നായരെന്ന് പ്രസിദ്ധ മാനേജ്‌മെന്റ് വിദഗ്ദ്ധനും ഭാരതീയ വിദ്യാഭവൻ ചെയർമാനുമായ ഡോ.വേണുഗോപാൽ സി ഗോവിന്ദ് അഭിപ്രായപ്പെട്ടു. ശ്രീമഹാദേവ എഡ്യൂക്കേഷണൽ ആൻഡ് ചാരി​റ്റബിൾ സൊസൈറ്റിയും ഓം ഫൗണ്ടേഷനും ചേർന്ന് വൈക്കം ശ്രീമഹാദേവ കോളേജിൽ ആരംഭിച്ച എം.കെ.കെ നായർ ചെയറിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോളേജ് മാനേജിംഗ് കമ്മി​റ്റി ചെയർമാൻ ടി.ആർ.എസ് മേനോൻ അദ്ധ്യക്ഷത വഹിച്ചു. ഗോപകുമാർ എം നായർ അനുസ്മരണ പ്രസംഗം നടത്തി. ഡോ ബി ജെ മേലേടം, കോളേജ് ഡയറക്ടർ പി ജി എം നായർ കാരിക്കോട് , വി ആർ സി നായർ, ലിമ സാബു , അഡ്വ. ആദർശ് എം നായർ, മജ്ഞിമ ഗോപാൽ എന്നിവർ പ്രസംഗിച്ചു.