മുണ്ടക്കയം:കോരുത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഈവനിംഗ് ഒ.പി പ്രവർത്തനം ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ വിനോദിന്റെ അദ്ധ്യക്ഷയിൽ കൂടിയ യോഗം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു.
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ: സാജൻ കുന്നത്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് ചാക്കോ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജാൻസി സി.എം, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ ഷൈൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ സുശീലൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രത്നമ്മ രവീന്ദ്രൻ, മെഡിക്കൽ ഓഫീസർ ഡോക്ടർ സോനുചന്ദ്രൻ, വാർഡ് മെമ്പർമാരായ സിനു സോമൻ, ലത സുശീലൻ, പി എൻ സുകുമാരൻ, പി.ഡി പ്രകാശ്, റ്റോംസ് കുര്യൻ, ഷീബ ഷിബു ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ സജി ജോർജ് കൊട്ടാരത്തിൽ തുടങ്ങിയവർ സംസാരിച്ചു. 2022-23 വാർഷിക എല്ലാദിവസവും രണ്ട് മുതൽ ആറു വരെ ഈവനിംഗ് ഒ.പി പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.