മരങ്ങാട്ടുപിള്ളി: ഗവ.ആശുപത്രിക്ക് വേണ്ടി പുതിയതായി നിർമ്മിച്ച കെട്ടിട സമുച്ചയം പൂർണമായും ഉപയോഗപ്രദമാക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താൻ എം.എൽ.എ ഫണ്ടിൽ നിന്ന് 30 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ. മോൻസ് ജോസഫ് എം.എൽ.എ അറിയിച്ചു. അഡ്വ. മോൻസ് ജോസഫ് എം.എൽ.എ ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാലിന് സമർപ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് 30 ലക്ഷം രൂപ വിനിയോഗിക്കുന്നതിനുള്ള പ്രത്യേക അനുമതി നൽകി സർക്കാർ ഉത്തരവായത്. മരങ്ങാട്ടുപള്ളി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സമീപത്തുള്ള ഹോസ്പിറ്റൽ റോഡ് കോൺക്രീറ്റ് ചെയ്തു സഞ്ചാരയോഗ്യമാക്കുന്നതിന് 10 ലക്ഷം രൂപ മാറ്റിവെച്ചതായി മോൻസ് ജോസഫ് അറിയിച്ചു.