
കോട്ടയം. സൗരോർജ ഉദ്പാദനം പ്രോത്സാഹിപ്പിക്കാനായി കോട്ടയം കോഒാപ്പറേറ്റീവ് അർബൻ ബാങ്ക് നടപ്പാക്കുന്ന സൂര്യകിരൺ വായ്പ പദ്ധതിയുടെ ഉദ്ഘാടനം മെഡിക്കൽ കോളേജ് അങ്കണത്തിൽ മന്ത്രി വി.എൻ വാസവൻ നിർവഹിച്ചു. ബാങ്ക് ചെയർമാൻ ടി.ആർ രഘുനാഥൻ അദ്ധ്യക്ഷത വഹിച്ചു. ഡോക്ടർമാരായ വിജേഷ്, അമ്പിളി ദമ്പതികൾ ആദ്യ വായ്പ ഉപഭോക്താക്കളായി. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.ടി.കെ ജയകുമാർ, എക്‌സിക്യൂട്ടീവ് എൻജിനീയർ വിജി പ്രഭാകരൻ, ആർപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് റോസ്ലി ടോമിച്ചൻ, ബാങ്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ എസ്.ബീനാകുമാരി, ബോർഡ് മെമ്പർമാരായ കെ.എൻ വേണുഗോപാൽ, കെ.ഐ കുഞ്ഞച്ചൻ എന്നിവർ പങ്കെടുത്തു. നന്ദിയും പറഞ്ഞു.