പാലാ: ജനറൽ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്ന രോഗികളുടെ എണ്ണം വർദ്ധിച്ചാൽ കൂടുതൽ ഡയാലിസിസ് മെഷീനുകൾ സ്ഥാപിക്കുമെന്ന് ജോസ്. കെ.മാണി എം.പി പറഞ്ഞു. കെ.എം മാണി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ വൃക്കരോഗികൾക്ക് ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നൂ അദ്ദേഹം. ആദ്യഘട്ടത്തിൽ 40 പേർക്കാണ് കിറ്റുകൾ നൽകുന്നത്. സന്നദ്ധ സംഘടനകളെ ഏകോപിപ്പിച്ച് കൂടുതൽ പേർക്ക് സഹായം ലഭ്യമാക്കും. ചടങ്ങിൽ പാലാ നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.ലോപ്പസ് മാത്യു, റവ:ഫാ.ജോസഫ് തടത്തിൽ, സി.പി.ചന്ദ്രൻ നായർ, സന്തോഷ് മരിയ സദനം, ബേബി പുരയിടം എന്നിവർ പ്രസംഗിച്ചു. ടോബിൻ.കെ അലക്‌സ്, ബിജു പാലൂപടവിൽ, മുനിസിപ്പൽ കൗൺസിലർമാരായ ലീന സണ്ണി, തോമസ് പീറ്റർ എന്നിവരും പങ്കെടുത്തു.