പാലാ : ക്ഷീര വികസന വകുപ്പ്, ളാലം ക്ഷീരവികസന യൂണിറ്റ് പരിധിയിലെ ക്ഷീരകര്‍ഷകരില്‍ നിന്നും സങ്കരയിനം നേപ്പിയര്‍ തീറ്റിപ്പുല്‍ കൃഷി ചെയ്യാന്‍ അപേക്ഷ ക്ഷണിച്ചു. 20 സെന്റിലോ അതില്‍ കൂടുതലോ സ്ഥലത്ത് ധനസഹായത്തോടെയും 20 സെന്റില്‍ താഴെ ധനസഹായമില്ലാതെയും കൃഷി ചെയ്യുന്നതിനാണ് അപേക്ഷ ക്ഷണിച്ചത്. ജൂലായ് 10 വരെ അപേക്ഷിക്കാം. karshakasree.kerala.gov.in എന്ന വകുപ്പിന്റെ പോര്‍ട്ടല്‍ മുഖേനയും അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ളാലം ബ്ലോക്ക് ക്ഷീര വികസന യൂണിറ്റ് ഓഫീസിലോ, അടുത്തുള്ള ക്ഷീര സംഘത്തിലോ ബന്ധപ്പെടുക. ഫോൺ: 8281915605, 8281267290.