പൊൻകുന്നം: സംസ്ഥാന സർക്കാരിന്റെ ഒരു ലക്ഷം യുവജനങ്ങൾക്ക് കാർഷിക മേഖലയിൽ പ്രത്യേക തൊഴിൽദാന പദ്ധതിയിൽ 1991ൽ ആയിരം രൂപ അടച്ച് ചേർന്ന ചിറക്കടവ് പഞ്ചായത്ത് നിവാസികൾ ചിറക്കടവ് കൃഷിഭവനിലെത്തി ബുക്കുകൾ പതിപ്പിക്കണം. 60 വയസിന് ശേഷം ആയിരം രൂപ പ്രതിമാസം പെൻഷനും മരണശേഷം അവകാശിക്ക് ഒരു ലക്ഷം രൂപയും 60 വയസിന് മുമ്പ് മരിച്ചാൽ അവകാശിക്ക് 25,000 രൂപയും ലഭിക്കും. ഒരു ലക്ഷം യുവജനങ്ങൾക്ക് കാർഷിക മേഖലയിൽ തൊഴിലാണ് ലക്ഷ്യം. 60 വയസ് തികഞ്ഞവർ ആവശ്യമായ രേഖകളുമായി കൃഷിഭവനിൽ പ്രവൃത്തിദിവസങ്ങളിൽ ഒരുമണിക്ക് മുമ്പായി എത്തിച്ചേരണമെന്ന് കോഓർഡിനേറ്റർ ലാജി മാടത്താനിക്കുന്നേൽ അറിയിച്ചു. ഫോൺ: 9447038592.