പൊൻകുന്നം: ഇന്നലെ പുലർച്ചെയുണ്ടായ കനത്തമഴയിൽ ചാാമംപതാലിൽ മൂന്ന് കടകൾ തകർന്നു.ചാമംപതാൽ ജംഗ്ഷനിൽ കുരിശുപള്ളിക്ക് എതിർവശമുള്ള കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന മൂന്ന് കടകളാണ് നിലംപതിച്ചത്. കടയനിക്കാട് സ്വദേശി സലിയുടെ ഉടമസ്ഥതയിലുള്ള മെഡിക്കൽ സ്റ്റോർ, കുരങ്ങുംമലയിൽ രാജുവിന്റെ പച്ചക്കറിക്കട, ഇതിനോട് ചേർന്നുള്ള മൊബൈൽ കട എന്നിവയാണ് ഇന്നലെ പുലർച്ചെ രണ്ട് മണിയോടെ നിലംപതിച്ചത്.
ഏകദേശം രണ്ടര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പറയ്ക്കാട്ട് പരേതനായ ദേവസ്യയുടെ ഉടമസ്ഥയിലുള്ളതാണ് കെട്ടിടം. കടയുടെ മുമ്പിൽ വച്ചിരുന്ന പുത്തൻപുരയ്ക്കൽ ശ്രീകുമാറിന്റെ ബൈക്ക് പൂർണമായും തകർന്നു. രാത്രിയിലായതിനാൽ വൻ അപകടം ഒഴിവായി.