കോട്ടയം: കാർഷിക മേഖലയ്ക്ക് പ്രാധാന്യം നൽകിയുള്ള പദ്ധതികൾക്ക് രൂപംനൽകി വെച്ചൂർ പഞ്ചായത്ത് വികസന സെമിനാർ. പ്രസിഡന്റ് കെ.ആർ. ഷൈലകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിൻസി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കാർഷിക മേഖലയ്ക്ക് മുഖ്യപ്രാധാന്യം നൽകിയ സെമിനാറിൽ നെൽവിത്ത് വിതരണത്തിന് മാത്രമായി 32 ലക്ഷം രൂപ വകയിരുത്തി. കാർഷിക മേഖലയിലെ വളർച്ചയ്ക്ക് ഊന്നൽ നൽകിയുള്ള നെൽകൃഷി വികസനം, കിഴങ്ങ് വർഗകൃഷി, പാലിന് ഇൻസെന്റീവ്, മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് പി.വി.സി. വാട്ടർ ടാങ്ക്, പരമ്പരാഗത കൈത്തൊഴിലുകളുടെ പ്രോത്സാഹനം, വയോമിത്രം പദ്ധതി, അങ്കണവാടിയിലേക്ക് കളിപ്പാട്ടം വാങ്ങൽ, അങ്കണവാടി കുട്ടികളുടെ കലോത്സവം, രക്ത സാക്ഷരത ഗ്രാമം പദ്ധതി, നിർദ്ധനരായ ഡയാലിസിസ് രോഗികൾക്ക് ചികിത്സാ സഹായം, ഭിന്നശേഷി സർവേ, വയോജനങ്ങൾക്ക് സഹായ ഉപകരണങ്ങൾ വിതരണം തുടങ്ങിയ പദ്ധതികൾ ഉൾക്കൊള്ളിച്ചുള്ള കരട് പദ്ധതിരേഖയും അവതരിപ്പിച്ചു.