ചേനപ്പാടി: മണിമല, കരിക്കാട്ടൂർ, ചേനപ്പാടി, വിഴിക്കത്തോട്, പള്ളിപ്പടി വഴി പെർമിറ്റുള്ള സ്വകാര്യ ബസ് ഏതാനും ട്രിപ്പുകൾ റൂട്ട് മാറി ഓടുന്നതായി പരാതി. തോംസൺ എന്ന ബസ് ചേനപ്പാടിയിൽ നിന്ന് ആലിൻചുവട്, കരിമ്പുകയം വഴി പെർമിറ്റില്ലാതെ ഓടുകയാണ്. സ്‌കൂൾ വിദ്യാർത്ഥികൾ, വിഴിക്കത്തോട് ആശുപത്രിയിൽ പോകേണ്ട ആളുകൾ, കാഞ്ഞിരപ്പള്ളിക്കുള്ള യാത്രക്കാർ ഉൾപ്പെടെയുള്ളവർ ബുദ്ധിമുട്ടിലായി. പരാതി ആർ.ടി.ഓഫീസ് അധികാരികൾക്ക് നൽകി.