ചിറക്കടവ്: എസ്.എച്ച്.എം പദ്ധതിയിൽ വാഴക്കൃഷിക്കുള്ള അപേക്ഷ ചിറക്കടവ് കൃഷിഭവനിൽ സ്വീകരിച്ചുതുടങ്ങി. ഈവർഷം ഏപ്രിലിൽ പുതിയതായി വാഴക്കൃഷി തുടങ്ങിയ കർഷകർ 2022,23ലെ കരമടച്ച രസീത്, ആധാർകാർഡ്, റേഷൻകാർഡ്, ദേശസാത്കൃത ബാങ്ക് പാസ്ബുക്ക്, പാട്ടക്കൃഷിയാണെങ്കിൽ പാട്ടച്ചീട്ട് എന്നിവയുടെ പകർപ്പുകളുമായി 6ന് 3 നകം അപേക്ഷ നൽകണമെന്ന് കൃഷിഓഫീസർ അറിയിച്ചു.