കോട്ടയം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച കിളിരൂർ എസ്.എൻ.ഡി.പി എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ അവാർഡ് വിതരണവും അനുമോദനവും സഹകരണ രജിസ്‌ടേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ നിർവഹിച്ചു. യൂണിയൻ പ്രസിഡന്റ് എം.മധു യോഗം ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എ.കെ മോഹനൻ അടിവാക്കൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ആർ.രാജീവ് മുഖ്യപ്രഭാഷണം നടത്തി. തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ.മേനോൻ വിദ്യാഭ്യാസ സന്ദേശം നൽകി. സജീഷ് കുമാർ മണലേൽ അനുഗ്രഹപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ.എം ബിന്നു, 11-ാം വാർഡ് മെമ്പർ സുമേഷ് കാഞ്ഞിരം, മുൻ സ്‌കൂൾ മാനേജർ പി.ടി സാജുലാൽ, പ്രിൻസിപ്പാൾ പി.എസ് ലിൽസി, ഹെഡ്മിസ്ട്രസ് പി.ഗീത, പി.ടി.എ പ്രസിഡന്റ് സി.എസ് റെജി, ജയേഷ് കോതാടി എന്നിവർ പങ്കെടുത്തു. ശാഖാ സെക്രട്ടറി കെ.ജെ സുരേന്ദ്രൻ കൊച്ചുപുരയക്കൽ സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് ടി.കെ ജയരാജ് നന്ദിയും പറഞ്ഞു.