കറുകച്ചാൽ: കങ്ങഴ പത്തനാട് ശ്രീമഹാപരാശക്തി ഭദ്രവിളക്ക് കർമ്മസ്ഥാനത്ത് നവഗ്രഹ ഉദ്ദിഷ്ട കാര്യസിദ്ധി പ്രാർത്ഥനാ യജ്ഞവും വിദ്യാർത്ഥികളെ ആദരിക്കലും നടന്നു. മധു ദേവാനന്ദ തിരുമേനി മുഖ്യകാർമ്മികത്വം വഹിച്ചു. കങ്ങഴ മുസ്ലിം ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നും പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ പ്രതിഭകളെ പൊന്നാടയും മൊമന്റോയും നൽകി ആദരിച്ചു.