കാളികാവ് : ശ്രീബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ മിഥുനമാസ ഷഷ്ഠി പൂജ നാളെ നടക്കും. വിശേഷാൽ പൂജ, കലശം, പനിനീർ അഭിഷേകം, തേൻ അഭിഷേകം, പഞ്ചാമൃതഅഭിഷേകം എന്നിവയുണ്ട്. ക്ഷേത്രം മേൽശാന്തി ടി.കെ.സന്ദീപ് ശാന്തി മുഖ്യകാർമ്മികത്വം വഹിക്കും. രാവിലെ 8 മുതൽ 1 വരെയാണ് ഷഷ്ഠിപൂജയെന്ന് ദേവസ്വം പ്രസിഡന്റ് ശ്യാമള ലക്ഷ്മണൻ, സെക്രട്ടറി കെ.പി.വിജയൻ എന്നിവർ അറിയിച്ചു.