p

കോട്ടയം: ജയ ജയ കോമള കേരള ധരണി എന്നു തുടങ്ങുന്ന സാംസ്‌കാരിക ഗാനം എല്ലാ സാംസ്‌കാരിക പരിപാടികളുടെയും ആമുഖഗാനമായി ആലപിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. വൈക്കത്ത് കെ.എസ്.എഫ്.ഡി.സിയുടെ മൾട്ടിപ്ലക്‌സ് തിയേറ്ററിന്റെ ശിലാസ്ഥാപന ചടങ്ങിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. സ്വാതന്ത്ര്യസമരസേനാനിയും കവിയുമായ ബോധേശ്വരൻ രചിച്ച കവിത 2014ൽ സാംസ്‌കാരിക ഗാനമായി പ്രഖ്യാപിച്ചിരുന്നെങ്കിലും സാംസ്‌കാരിക പരിപാടികളിൽ പാടിയിട്ടില്ല. ഗായകരായ വി. ദേവാനന്ദും വൈക്കം വിജയലക്ഷ്മിയും ആലപിച്ച ഗാനം സാംസ്കാരിക പരിപാടികളിൽ ഉൾപ്പെടുത്താൻ ഉടൻ നടപടി സ്വീകരിക്കും. ഇതിന് കെ.എസ്.എഫ്.ഡി.സി ചെയർമാൻ ഷാജി എൻ. കരുണിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.