പാലാ: ബി.ജെ.പി സർക്കാരിനെതിരെ രാജ്യത്ത് ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ മതേതര കക്ഷികളുടെ ഐക്യം ഉണ്ടാകുക എന്ന ലക്ഷ്യമാണ് സി.പി.ഐയ്ക്കുള്ളതെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. വലവൂരിൽ സി.പി.ഐ പാലാ മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാഹിത്യകാരൻ ജോസ് മംഗലശേരി പതാക ഉയർത്തി. അഡ്വ. തോമസ് വി.റ്റി, ബിജു തോമസ്, ശ്യാമള ചന്ദ്രൻ, എൻ.എസ് സന്തോഷ് കുമാർ എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു. സിബി ജോസഫ് രക്തസാക്ഷി പ്രമേയവും, ബിജു റ്റി.ബി. അനുശോചന പ്രമേയവും അവതരിപ്പിച്ചു. എം.റ്റി സജി സ്വാഗതം ആശംസിച്ചു. സെക്രട്ടറി അഡ്വ. സണ്ണി ഡേവിഡ് റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി സി.കെ. ശശിധരൻ സംസ്ഥാന കൗൺസിൽ അംഗങ്ങളായ ആർ.സുശീലൻ, അഡ്വ. വി.കെ സന്തോഷ് കുമാർ, ലീനമ്മ ഉദയകുമാർ, ബാബു കെ.ജോർജ്, പി.കെ. ഷാജകുമാർ, കെ.എസ് മാധവൻ, അഡ്വ. പയസ് രാമപുരം എന്നിവർ പ്രസംഗിച്ചു. സമ്മേളനം ഇന്ന് സമാപിക്കും.