കുമാരനല്ലൂർ : കുമാരനല്ലൂർ ദേവീക്ഷേത്രത്തിലെ ആനക്കൊട്ടിൽ ചെമ്പുപാകുന്നതിന്റെ പ്രാരംഭ ജോലികൾക്ക് തുടക്കമായി. കോട്ടയം മെഡിക്കൽ കോളേജ് റിട്ട.പ്രൊഫ.ഡോ.പുഷ്പകല ഭദ്രദീപം കൊളുത്തി. ദേവസ്വം ഭരണാധികാരി മഞ്ഞൾപ്പറ നിറച്ച് ഭഗവത് സമർപ്പണം നടത്തി. അസി.മാനേജർ കെ.എ മുരളി കാഞ്ഞിരക്കാട്ടില്ലം നവീകരണപ്രവർത്തനങ്ങളെപ്പറ്റി വിശദീകരിച്ചു. ക്ഷേത്രം നാഗസ്വരകലാകാരൻ വിജയകൃഷ്ണനെ ആദരിച്ചു. ഉത്സവത്തിന് മുൻപായി നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി സമർപ്പിക്കും. ഭക്തജനങ്ങൾക്ക് ചെമ്പുപാളി വഴിപാടായി സമർപ്പിക്കാൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് എക്‌സി.ഓഫീസർ ഇ.എസ് ശങ്കരൻ നമ്പൂതിരി അറിയിച്ചു.