ചെങ്ങളം : കോട്ടയം - കുമരകം റോഡിൽ അയ്യമാന്ത്ര പാലത്തിന് സമീപം ടിപ്പർ ലോറിയിൽ നിന്ന് റോഡിലേയ്ക്ക് പാറപ്പൊടി വീണ് നിരന്ന് ഇരുചക്ര വാഹനങ്ങൾ നിയന്ത്രണം വിട്ട് മറിഞ്ഞു. ചെങ്ങളം അയ്യമാന്ത്ര പാലത്തിന്റെ അപ്രോച്ച് റോഡിലാണ് അപകടം. രണ്ടു യാത്രക്കാർക്ക് നിസാര പരിക്കേറ്റു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്‌സെത്തി റോഡ് കഴുകി മണ്ണ് നീക്കം ചെയ്തു. ഒരു മണിക്കൂറോളം ഗതാഗതം ഭാഗികമായി സ്തംഭിച്ചു.