പാലാ : ഇലക്ട്രോണിക് യുഗത്തിന്റെ കടന്നുകയറ്റത്തോടെ വായനയുടെ ലോകത്ത് നിന്ന് പുതുതലമുറ ഇടക്കാലത്ത് വിട്ടു നിന്നെങ്കിലും ഇപ്പോൾ വീണ്ടും വായനയും ലൈബ്രറിയുമെല്ലാം സജീവമാവുകയാണെന്ന് മാണി സി. കാപ്പൻ എം.എൽ.എ പറഞ്ഞു. കൊണ്ടാട് പ്രോഗ്രസ്സീവ് ആർട്സ് ആൻഡ് സ്‌പോർട്‌സ് ക്ലബിൽ പുതിയ ലൈബ്രറി കെട്ടിടത്തിന് തറക്കല്ലിടുകയായിരുന്നു അദ്ദേഹം. ഓഫീസ് കെട്ടിടം നിർമ്മിക്കാൻ എം.എൽ.എയാണ് 10 ലക്ഷം രൂപ അനുവദിച്ചത്. ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് സിന്ധുമോൾ ജേക്കബ്, രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, വാർഡ് മെമ്പർ അമ്മിണി കൈതളാവുംകര, കെ.ആർ.കൃഷ്ണൻ നായർ, വിശ്വൻ ഇളഞ്ചേരിൽ, വി.ഷാജി ഇല്ലിമൂട്ടിൽ, ഷാജി മുതുവല്ലൂർ, ബൈജു മുണ്ടപ്ലാക്കൽ, സുധീർ എസ്.കൊച്ചുപറമ്പിൽ, ജോസ് പെരുമാലിൽ, സെബാസ്റ്റിൻ കുന്നേൽ, സന്തോഷ് നൂറനാട്ട് എന്നിവർ പ്രസംഗിച്ചു.