കാഞ്ഞിരപ്പള്ളി : കാലങ്ങളായി തകർന്നു കിടക്കുന്ന കപ്പാട് - കുരുവിക്കൂട് റോഡ് നാട്ടുകാരുടെ നിരന്തരമായുള്ള ആവശ്യത്തെത്തുടർന്ന് നന്നാക്കിയെങ്കിലും യാത്രാദുരിതം തീരുന്നില്ല. കപ്പാട് മുതൽ മൂഴിക്കാട് വരെയുള്ള ഒരുകിലോമീറ്റർ ഭാഗം ഇപ്പോഴും പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്.
ദിവസേന ധാരാളം വാഹനങ്ങൾ കടന്നുപോകുന്ന ഈ വഴിയിൽ ബൈക്ക് യാത്രക്കാർ കുഴിയിൽ വീണ് അപകടത്തിൽപ്പെടുന്നത് പതിവാണ്. ഓട്ടോറിക്ഷകളും ടാക്‌സികളും ഇതു വഴി ഓട്ടം പോകാൻ മടിക്കുകയാണ്. ഫണ്ട് തീർന്നതിനാലാണ് ഇത്രയും ഭാഗം ഒഴിച്ചിട്ടതെന്നും ബാക്കി ഫണ്ട് വരുന്ന മുറയ്ക്ക് വഴി ശരിയാക്കുമെന്നുമാണ് അധികൃതർ നൽകുന്ന മറുപടി.