ഉല്ലല : എസ്.എൻ.ഡി.പി യോഗം 117ാം നമ്പർ ശാഖ മാരാം വീട് വയൽവാരം കുടുംബ യൂണി​റ്റ് എസ്.എസ്.എൽ.സിയ്ക്ക് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു. യോഗം അസി.സെക്രട്ടറി പി.പി.സന്തോഷ് ഉപഹാരം നൽകി. ആർ.ഗിരിജ അദ്ധ്യക്ഷത വഹിച്ചു. ജോമോൻ, അശ്വിനി അനന്ദു, സുനിത അരവിന്ദ്, ശിവദാസ്, ഷൈലു ബാബു, സുരേന്ദ്രൻ, ഉഷാ മുരളി, ആദർശ്, എന്നിവർ സംസാരിച്ചു.