pc-george

കോട്ടയം: എ.കെ.ജി സെന്റർ ആക്രമണത്തിന്റെ പേരിൽ കലാപത്തിന് ആഹ്വാനം ചെയ്ത ഇ.പി. ജയരാജനെതിരെ സെക്ഷൻ 153 അനുസരിച്ച് കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകുമെന്ന് ജനപക്ഷം ചെയർമാൻ പി.സി. ജോർജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിൽ കലാപമുണ്ടാക്കാനും മുഖ്യമന്ത്രിക്ക് എതിരെയുള്ള ആരോപണങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ച വിടാനുമുള്ള ആസുത്രിതമായ ശ്രമമാണ് എ.കെ.ജി സെന്റർ ആക്രമണം. താനും സ്വപ്ന സുരേഷും കലാപത്തിന് ആഹ്വാനം ചെയ്തുവെന്നാരോപിച്ചാണ് സെക്ഷൻ 153 അനുസരിച്ച് കേസെടുത്തത്. ഇതേ കുറ്റമാണ് ഇ.പി. ജയരാജനും ചെയ്തിട്ടുള്ളത്. കോൺഗ്രസുകാരാണ് എ.കെ.ജി സെന്റർ ആക്രമിച്ചതെന്ന് അന്നുരാത്രി തന്നെ ജയരാജൻ പറഞ്ഞതിനെ തുടർന്നായിരുന്നു സി.പി.എമ്മുകാർ കോൺഗ്രസ് ഓഫീസുകൾ അടിച്ചു തകർത്ത് കേരളം മുഴുവൻ കലാപം നടത്തിയത്.

ഫാരിസ് അബുബക്കർ ഇപ്പോൾ കേരളത്തിന്റെ ഷാഡോ മുഖ്യമന്ത്രിയാണ്. 2009ൽ കോഴിക്കോട് ലോക് സഭാ സീറ്റ് എം.പി വീരേന്ദ്രകുമാറിന് കൊടുക്കാതെ മുഹമ്മദ് റിയാസിന് കിട്ടിയത് ഫാരീസിന്റെ നോമിനി ആയതിനാലാണ്. ഫാരീസുമായി ബന്ധപ്പെട്ട ആരോപണങ്ങൾ വെളിപ്പെടുത്തിയതിന്റെ പേരിലാണ് തനിക്കെതിരെയുള്ള പീഡന കേസും അറസ്റ്റും. ഫാരീസുമായുള്ള ബന്ധം എന്തെന്ന് മുഖ്യമന്ത്രി ജനങ്ങളോട് വെളിപ്പെടുത്തണം. തന്റെ ജാമ്യം റദ്ദാക്കാൻ സോളാർ കേസിലെ അതിജീവിത ഹൈക്കോടതിയെ സമീപിക്കട്ടെ. അപ്പോൾ നോക്കാമെന്നും ജോർജ് പറഞ്ഞു.

 പൊ​ലീ​സ് ​ഫോ​ൺ​ ​ചോ​ർ​ത്തു​ന്നു​ ​:​ ​പി.​സി.​ ​ജോ​ർ​ജ്

​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​നെ​തി​രെ​ ​പ്ര​തി​ക​രി​ക്കാ​ൻ​ ​തു​ട​ങ്ങി​യ​തോ​ടെ​ ​പൊ​ലീ​സ് ​ഫോ​ൺ​ ​ചോ​ർ​ത്തു​ന്നെ​ന്ന​ ​ആ​രോ​പ​ണ​വു​മാ​യി​ ​ജ​ന​പ​ക്ഷം​ ​ചെ​യ​ർ​മാ​ൻ​ ​പി.​സി.​ ​ജോ​ർ​ജ്.​ ​എ​ന്റെ​ ​മാ​ത്ര​മ​ല്ല​ ​മ​ക​ൻ​ ​ഷോ​ൺ​ ​ജോ​ർ​ജ് ​അ​ട​ക്കം​ ​വീ​ട്ടി​ലു​ള്ള​വ​രു​ടെ​യെ​ല്ലാം​ ​ഫോ​ൺ​ ​ചോ​ർ​ത്തു​ക​യാ​ണ്.​ ​ഞ​ങ്ങ​ൾ​ ​ആ​രെ​യൊ​ക്കെ​ ​വി​ളി​ക്കു​ന്നു.​ ​തി​രി​ച്ച് ​ആ​രൊ​ക്കെ​ ​വി​ളി​ക്കു​ന്നു​ ​എ​ന്ന​റി​യു​ക​യാ​വും​ ​പൊ​ലീ​സി​ന്റെ​ ​ല​ക്ഷ്യം.​ ​ഞാ​ൻ​ ​വി​ളി​ക്കു​ന്ന​ ​ആ​ളു​ക​ളെ​ ​കു​റി​ച്ച് ​പൊ​ലീ​സ് ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തു​ന്ന​ ​വി​വ​രം​ ​ല​ഭി​ച്ച​തോ​ടെ​യാ​ണ് ​ഫോ​ൺ​ ​ട്രാ​പ്പ് ​ചെ​യ്യു​ന്ന​താ​യി​ ​മ​ന​സി​ലാ​യ​തെ​ന്ന് ​ജോ​ർ​ജ് ​പ​റ​ഞ്ഞു.​ ​പൊ​ലീ​സു​കാ​രെ​ ​മു​ട്ടാ​തെ​ ​ന​ട​ക്കാ​ൻ​ ​മേ​ലാ​ത്ത​ ​സ്ഥി​തി​യാ​ണി​പ്പോ​ൾ.​ ​വീ​ടി​ന് ​പു​റ​ത്ത് ​രാ​വി​ലെ​ ​മു​ത​ൽ​ ​പൊ​ലീ​സ് ​ജീ​പ്പു​ണ്ട്.​ ​രാ​ത്രി​യാ​വു​മ്പോ​ൾ​ ​ജീ​പ്പി​ന്റെ​ ​എ​ണ്ണം​ ​കൂ​ടും.​ ​ആ​രോ​ടും​ ​പൊ​ലീ​സ് ​സം​ര​ക്ഷ​ണം​ ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ല.​ ​എ​ന്നാ​ൽ​ ​ത​ന്നെ​ ​പൊ​ലീ​സ് ​പി​ന്തു​ട​രു​ക​യാ​ണ്.​ ​സാ​മ്പ​ത്തി​ക​ ​സ​ഹാ​യം​ ​തേ​ടി​ ​സോ​ളാ​ർ​ക്കേ​സ് ​പ്ര​തി​യും​ ​മ​ക​നും​ ​പ​ല​ ​ത​വ​ണ​ ​വി​ളി​ച്ച​ത​ട​ക്കം​ ​കാ​ളു​ക​ൾ​ ​റെ​ക്കാ​ഡ് ​ചെ​യ്തി​ട്ടു​ണ്ട്.​ ​നാ​ളെ​ ​ഏ​ന്തൊ​ക്കെ​ ​കേ​സ് ​വ​രു​മെ​ന്ന​റി​യി​ല്ലെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

 ജാ​മ്യം​ ​റ​ദ്ദാ​ക്കാൻ പ​രാ​തി​ക്കാ​രി​ ​ഹൈ​ക്കോ​ട​തി​യിൽ

പി.​സി.​ ​ജോ​ർ​ജി​ന് ​പീ​ഡ​ന​ക്കേ​സി​ൽ​ ​തി​രു​വ​ന​ന്ത​പു​രം​ ​ജു​ഡി​ഷ്യ​ൽ​ ​ഫ​സ്റ്റ് ​ക്ളാ​സ് ​മ​ജി​സ്ട്രേ​ട്ട് ​കോ​ട​തി​ ​ജാ​മ്യം​ ​അ​നു​വ​ദി​ച്ച​ ​ഉ​ത്ത​ര​വു​ ​റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​പ​രാ​തി​ക്കാ​രി​ ​ഹൈ​ക്കോ​ട​തി​യി​ൽ​ ​ഹ​ർ​ജി​ ​ന​ൽ​കി.​ ​ക​ഴി​ഞ്ഞ​ ​ഫെ​ബ്രു​വ​രി​ ​പ​ത്തി​ന് ​പി.​സി​ ​ജോ​ർ​ജ് ​പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് ​ഇ​വ​ർ​ ​തി​രു​വ​ന​ന്ത​പു​രം​ ​മ്യൂ​സി​യം​ ​പൊ​ലീ​സി​ൽ​ ​പ​രാ​തി​ ​ന​ൽ​കി​യ​ത്.​ ​മ​റ്റൊ​രു​ ​കേ​സി​ൽ​ ​ഇ​വ​ർ​ ​ജൂ​ൺ​ 23​നു​ ​മ​ജി​സ്ട്രേ​ട്ട് ​കോ​ട​തി​യി​ൽ​ ​ന​ൽ​കി​യ​ ​മൊ​ഴി​യി​ലും​ ​പി.​സി.​ ​ജോ​ർ​ജ് ​പീ​ഡി​പ്പി​ച്ച​താ​യി​ ​പ​റ​ഞ്ഞി​രു​ന്നു.
സ്വ​പ്‌​ന​ ​സു​രേ​ഷി​ന്റെ​ ​വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ഗൂ​ഢാ​ലോ​ച​ന​ക്കേ​സി​ൽ​ ​തൈ​ക്കാ​ട് ​ഗ​സ്റ്റ് ​ഹൗ​സി​ൽ​ ​ജൂ​ലാ​യ് ​ര​ണ്ടി​നു​ ​ചോ​ദ്യം​ ​ചെ​യ്യ​ലി​ന് ​ഹാ​ജ​രാ​യ​പ്പോ​ഴാ​ണ് ​ഈ​ ​കേ​സി​ൽ​ ​പി.​സി​ ​ജോ​ർ​ജി​നെ​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.​ ​മ​ജി​സ്ട്രേ​ട്ട് ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​യെ​ങ്കി​ലും​ ​ജാ​മ്യ​ത്തി​ൽ​ ​വി​ട്ടു.​ ​ത​ന്റെ​ ​ആ​രോ​പ​ണ​ങ്ങ​ൾ​ ​പൂ​ർ​ണ​മാ​യും​ ​പ​രി​ശോ​ധി​ക്കാ​തെ​യാ​ണ് ​ജാ​മ്യം​ ​ന​ൽ​കി​യ​തെ​ന്നും​ ​പി.​ ​സി.​ ​ജോ​ർ​ജി​നെ​ ​ക​സ്റ്റ​ഡി​യി​ൽ​ ​വി​ട​ണ​മെ​ന്നും​ ​ഹ​ർ​ജി​യി​ൽ​ ​ആ​വ​ശ്യ​പ്പെ​ടു​ന്നു.