കോട്ടയം : റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ താത്ക്കാലികമായി മണ്ണടിച്ചത് പ്രദേശവാസികൾക്ക് ദുരിതമായി. പനച്ചിക്കാട് പഞ്ചായത്തിലെ കണ്ണംകുളം കുന്നത്ത് കടവ് റോഡ് ഇപ്പോൾ ചെളിമയമാണ്. റോഡിലെ ശോച്യാവസ്ഥയെ തുടർന്ന് നാട്ടുകാർ വഴിയിൽ വാഴനട്ട് പ്രതിഷേധിച്ചു. തകർന്ന റോഡിലെ വെള്ളക്കെട്ടിന് പരിഹാരമായി താത്ക്കാലിക സംവിധാനമുണ്ടാക്കിയശേഷം അധികൃതർ പിൻവാങ്ങിയതോടെയാണ് റോഡ് വീണ്ടും കുളമായത്. ദിവസേന നിരവധി ചെറുതും വലുതുമായ വാഹനങ്ങൾ കടന്നു പോകുന്ന റോഡാണിത്. റോഡിലെ അശാസ്ത്രീയ ടാറിംഗും, ഓട നിർമ്മിക്കാത്തതുമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. പഞ്ചായത്തിലെ ഏക പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുമുള്ള പ്രധാന റോഡാണിത്. പഞ്ചായത്ത് റോഡായതിനാൽ പുനർനിർമ്മാണത്തിന് ഫണ്ടുമില്ല. ഈ സാഹചര്യത്തിലാണ് ബ്ലോക്ക് - ഗ്രാമപഞ്ചായത്ത് പ്രതിനിധികളുടെ നേതൃത്വത്തിൽ റോഡിൽ മക്ക് നിരത്തി വെള്ളക്കെട്ട് തീർക്കാൻ ശ്രമം നടത്തിയത്. അതാകട്ടെ കൂനിന്മേൽകുരുവായി.

നാട്ടുകാരുടെ കണ്ണിൽ വിതറിയത് മക്ക്

മക്കടിച്ചശേഷം തൊഴിലാളികൾ മടങ്ങിയതിന് പിന്നാലെ പെയ്ത മഴയിൽ റോഡ് വീണ്ടും പഴയപടിയായി. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് അധികൃതർ മെറ്റൽ ഉൾപ്പെട്ട മക്കടിച്ചശേഷം താത്ക്കാലികമായി തടിതപ്പി. മഴ വീണ്ടും തുടരുന്ന സാഹചര്യത്തിൽ ഇതും ഒലിച്ചുപോകുന്ന സ്ഥിതി

യാണെന്ന് നാട്ടുകാർ പറഞ്ഞു.