മുണ്ടക്കയം : മുണ്ടക്കയം ന്യൂ വിഷൻ കണ്ണാശുപത്രിയിൽ പനക്കച്ചിറ തത്വമസി സ്വാശ്രയ സംഘവും സംയുക്തമായി പനക്കച്ചിറ ഗവ.എൽ.പി സ്കൂളിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. സംഘം പ്രസിഡന്റ് പി.എ മനോജിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം കോരുത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ വിനോദ് ഉദ്ഘാടനം ചെയ്തു. സംഘം സെക്രട്ടറി കെ.ശ്രീജിത്ത്, വൈസ് പ്രസിഡന്റ് സിജോ, സിനു സോമൻ, ഷിജി, ചാൾസ് തുടങ്ങിയവർ നേതൃത്വം നൽകി.