മുണ്ടക്കയം ഈസ്റ്റ് : ബോയിസ് ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ പുനപ്രതിഷ്ഠ നാളെ നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. ഇന്ന് ഗുരുപൂജ ഗണപതി ഹോമം, ജലദ്രോണി പൂജ, കർക്കരി പൂജ, കൗമാര ബ്രഹ്മകലശപൂജ, ശയ്യാപൂജ, നിദ്രാ കലശപൂജ, സംഹാര തത്വ ഹോമപൂജ, ഹോമകലശാഭിഷേകം, ആചാരകുണ്ഡത്തിൽ അഗ്നി ജനനം, ധീരസ് തത്വ ഹോമം, അധിവാസ ഹോമം ധ്യാനാധിവാസം, പീഠാധിവാസപൂജ എന്നിവ നടക്കും. കൺവെൻഷൻ പന്തലിൽ രാത്രി 9 ന് കരോക്കെ ഗാനമേള , നാളെ രാവിലെ ഗുരുപൂജാനന്തരം ഗണപതി ഹോമം, പ്രാസാദപ്രതിഷ്ഠ, പീഠ പ്രതിഷ്ഠ തുടങ്ങിയ ചടങ്ങുകൾക്ക് ശേഷം 10.30 നും 11.15 നും മദ്ധ്യേ തന്ത്രി സ്വാമി ശിവനാരായണ തീർത്ഥയുടെ കാർമികത്വത്തിൽ ബിംബ പ്രതിഷ്ഠ. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് കെ.കെ.സജികുമാറിന്റെ അദ്ധ്യക്ഷതയിൽ വൈകിട്ട് 6 ന് നടക്കുന്ന പൊതുസമ്മേളനത്തിൽ സനാതന ധർമ്മ പാഠശാല അദ്ധ്യാപകൻ രാജേഷ് നാദാപുരം മുഖ്യപ്രഭാഷണം നടത്തും. സ്വാമി ശിവനാരായണ തീർത്ഥ, പി.ജി സുരേഷ് കുമാർ ,കുര്യൻ ജോർജ്, മുഹമ്മദാലി. ടി.ആർ. രാജേന്ദ്രൻ, കെ കെ തിലകൻ,പി.കെ.സുധീർ, ഡി.രാജീവ് എന്നിവർ പ്രസംഗിക്കും. രാത്രി 9 ന് കാഞ്ഞിരപ്പള്ളി അമല കമ്മ്യൂണിക്കേഷൻ അവതരിപ്പിക്കുന്ന ഗാനമേള.