കൊല്ലാട് : എസ്.എൻ.ഡി.പി യോഗം 54-ാം നമ്പർ വനിതാസംഘം കൊല്ലാട് യൂണിറ്റിന്റെ 26-ാമത് വാർഷിക പൊതുയോഗം ശാഖാ പ്രസിഡന്റ് ജഗദീഷ് പാറയിൽ ഉദ്ഘാടനം ചെയ്തു. വനിതാസംഘം കോട്ടയം യൂണിയൻ വൈസ് പ്രസിഡന്റ് ശ്യാമള വിജയൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സന്ധ്യ ദാസ് റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ശാഖാ സെക്രട്ടറി സനിഷ് പുത്തൻപറമ്പിൽ, വനിതാസംഘം യൂണിയൻ കമ്മറ്റി അംഗം രുഗ്മിണി ശശി എന്നിവർ പങ്കെടുത്തു. പ്രസിഡന്റ് സുലേഖ ഗോപിനാഥ് സ്വാഗതവും, വൈസ് പ്രസിഡന്റ് ലിലാമ്മ ബാബു നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി രജനി അരവിന്ദ് (പ്രസിഡന്റ്), ലിലാമ്മ ബാബു (വൈസ് പ്രസിഡന്റ്), സന്ധ്യ ദാസ് (സെക്രട്ടറി), ഷൈല കുമാരി (ഖജാൻജി), ഓമന വിജയൻ, രുഗ്മിണി ശശി, ലാലമ്മ ശശി (യൂണിയൻ കമ്മിറ്റി അംഗങ്ങൾ), കമ്മറ്റി അംഗങ്ങളായി സുലേഖ ഗോപിനാഥ്, മിനി പ്രസനൻ, സിന്ധു രാജേഷ്, സുധ പ്രസാദ്, പൊന്നമ്മ പ്രകാശൻ എന്നിവരെയും തിരഞ്ഞെടുത്തു.