നെടുംകുന്നം : നെടുംകുന്നം ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ 24-ാം വാർഷികാഘോഷം പഞ്ചായത്ത് പ്രസിഡന്റ് സി.ജെ ബീന ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ര വി വി.സോമൻ അദ്ധ്യക്ഷത വഹിച്ചു. സി.ഡി.എസ് ചെയർപേഴ്‌സൺ രാജമ്മ മോഹനൻ, ബ്ലോക്ക് പഞ്ചായത്തംഗം ലത ഉണ്ണികൃഷ്ണൻ, കുടുംബശ്രീ എ.ഡി.എം. സി പ്രകാശ് ബി. നായർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ മാത്യു വർഗീസ് മഠത്തിനാൽ, രാജമ്മ രവീന്ദ്രൻ, മേഴ്‌സി റെൻ, വി.എം ഗോപകുമാർ, ജോ ജോസഫ്, ലാമിയ എലിസബത്ത്, ജോസഫ് മാത്യു, ബീന വർഗ്ഗീസ്, ശ്രീജ മനു, കെ.എൻ ശശീന്ദ്രൻ, ഷിനുമോൾ ജോസ്ഥ്, ബിജുകുമാർ, മിനി അനിൽ എന്നിവർ പങ്കെടുത്തു.