രാമപുരം : സെന്റ് അഗസ്റ്റിൻസ് ഹയർസെക്കൻഡറി സ്‌കൂളിലെ വിജയദിനാഘോഷം ഇന്ന് 2 ന് സ്‌കൂൾ ഹാളിൽ നടക്കും. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയവരെ അനുമോദിക്കും. രാമപുരം മാർ ആഗസ്തിനോസ് കോളേജ് പ്രിൻസിപ്പൽ ഡോ.ജോയി ജേക്കബ് ഉദ്ഘാടനം ചെയ്യും. സ്‌കൂൾ മാനേജർ റവ. ഡോ. ജോർജ്ജ് വർഗ്ഗീസ് ഞാറക്കന്നേൽ മുഖ്യപ്രഭാഷണം നടത്തും. പി.ടി.എ പ്രസിഡന്റ് സിബി മണ്ണാപറമ്പിൽ അദ്ധ്യക്ഷത വഹിക്കും. വൈസ് പ്രസിഡന്റ് ബെന്നി അഗസ്റ്റിൻ, പ്രിൻസിപ്പൽ സിജി സെബാസ്റ്റ്യൻ, ഹെഡ്മാസ്റ്റർ സാബു തോമസ് എന്നിവർ പ്രസംഗിക്കും.