cls

അരീപ്പറമ്പ്. അരീപ്പറമ്പ് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ സ്‌കൂൾ സുരക്ഷ സമിതി രൂപീകരിച്ചു. മണർകാട് ജനമൈത്രി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ഷെമീർഖാൻ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സുരക്ഷയെകുറിച്ച് ബോധവത്ക്കരണ ക്ളാസ് നയിച്ചു. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിജു തോമസ്, പഞ്ചായത്ത് മെമ്പർ ബി.ബി സുരേഖ, പി.ടി.എ പ്രസിഡന്റ് രാജു മാത്യു, സ്‌കൂൾ വികസന സമിതി ചെയർമാൻ ബാബു ചെറിയാൻ, പ്രിൻസിപ്പൽ വി.കെ രജനിമോൾ, ഹെഡ്മിസ്ട്രസ് എൻ.ലിലു, സജി മാർക്കസ് എന്നിവർ പങ്കെടുത്തു. തദ്ദേശവാസികളിൽനിന്നും രക്ഷകർത്താക്കളിൽ നിന്നും സ്‌കൂൾ സുരക്ഷ സമിതി അംഗങ്ങളെ തിരഞ്ഞെടുത്തു.