jala

കോട്ടയം. ജലസ്രോതസുകളും തോടുകളും സംരക്ഷിക്കാനുള്ള തെളിനീരൊഴുകുംനവകേരളം പദ്ധതിയുടെ ഭാഗമായി കങ്ങഴ പഞ്ചായത്ത് രണ്ടാംവാർഡിൽ ജലസഭയും ജലനടത്തവും സംഘടിപ്പിച്ചു. വിലങ്ങുപാറ മിച്ചഭൂമി തോടിന്റെ കരയിൽ നടന്ന ജലസഭ കങ്ങഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല ബീഗം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം എൻ.എം.ജയലാൽ അദ്ധ്യക്ഷനായി. വാർഡംഗം അനു ബിനോയി, ഹെൽത്ത് ഇൻസ്‌പെക്ടർ എസ്.പ്രിയദർശൻ, ജലജീവൻ മിഷൻ സുസ്ഥിര കോഒാഡിനേറ്റർമാരായ ജോളി ജോസഫ്, കെ.സുരേഷ് കുമാർ, സി.ഡി.എസ് ചെയർപെഴ്‌സൺ പ്രീത ഓമനക്കുട്ടൻ, ഓവർസിയർ ആർ.എം.ഷാജിത, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ്മസേനാംഗങ്ങൾ എന്നിവർ പങ്കെടുത്തു. തുടർന്ന് തോട്ടിലെയും ജലം ഒഴുകിയെത്തുന്ന പ്രദേശങ്ങളും മാലിന്യവിമുക്തമാക്കി.