
എരുമേലി: മൂന്ന് കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. മണിമല കിഴക്കെപുറത്ത് സാബു (50), മുക്കട ആലയം കവല ബിജുമോൻ (30) എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ നാളുകളായി മുക്കട പ്രദേശത്ത് കഞ്ചാവ് വിൽപന നടത്തുന്നവരാണെന്ന് പൊലീസ് പറഞ്ഞു. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് മുക്കടയിൽ നിന്ന് പൊലീസ് ഇവരെ പിടികൂടുകയായിരുന്നു. മൂന്ന് കിലോ കഞ്ചാവും കണ്ടെടുത്തു. വെച്ചൂച്ചിറ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ജർലിൻ വി.സ്‌കറിയ, എസ്.ഐ സണ്ണിക്കുട്ടി എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി. കോടതി പ്രതികളെ റിമാൻഡ് ചെയ്തു.