samrm

ചങ്ങനാശേരി. സിൽവർ ലൈൻ വിരുദ്ധ ജനകീയ സമതി ജില്ലാ കമ്മിറ്റിയുടെ മാടപ്പള്ളിയിലെ സമരപന്തലിൽ യൂത്ത് ഫ്രണ്ട് ചങ്ങനാശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സത്യഗ്രഹം നടന്നു. ജില്ലാ പ്രസിഡന്റ് ഷിജു പാറയിടുക്കിൽ സമരം ഉദ്ഘാടനം ചെയ്തു. സമരസമിതി ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറ അദ്ധ്യക്ഷത വഹിച്ചു. വി.ജെ.ലാലി, ജസ്റ്റിൻ പാലത്തിങ്കൽ, ബിജു ചെറുകാട്, ഡിജു സെബാസ്റ്റ്യൻ, ടിജോ കൂട്ടുമ്മേൽക്കാട്ടിൽ, സ്വപ്ന ബിനു, അനീഷ് കണ്ടാശ്ശേരി, ജയിംസ് പതാരംചിറ, അഭിലാഷ് കൊച്ചുപറമ്പിൽ, ഡി. സുരേഷ്, ബെൻസൺ മഠത്തിപ്പറമ്പിൽ, അഭിഷേക് ബിജു, രതീഷ് രാജൻ എന്നിവർ പങ്കെടുത്തു.