
കോട്ടയം. മത്സ്യകർഷക ദിനാചരണത്തിന്റെ ഭാഗമായി 10, 11 തീയതികളിൽ അലങ്കാര മൽസ്യങ്ങൾ, വളർത്തു മൽസ്യങ്ങൾ എന്നിവയുടെ പ്രദർശനവും വില്പനയും കുമരകം ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിൽ നടത്തും.
കൃഷി അനുബന്ധ സാമഗ്രികളുടെയും മൂല്യവർദ്ധിത ഉത്പന്നങ്ങളുടെയും വിൽപ്പനയും ഉണ്ടാകും. "മൽസ്യകൃഷിയും സംരംഭ സാദ്ധ്യതകളും" എന്ന വിഷയത്തിൽ നടത്തുന്ന സെമിനാറും എക്സിബിഷനും മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഫിഷറീസ് വകുപ്പ്, കുമരകം പ്രാദേശിക ഗവേഷണ കേന്ദ്രം, മത്സ്യഫെഡ്, സാഫ് തീരമൈത്രി, മൽസ്യകർഷകർ, അക്വേറിയം ആൻഡ് പെറ്റ് അസോസിയേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പ്രദർശനം. മൽസ്യവിഭവങ്ങളുടെ ഫുഡ് കോർട്ടും പ്രവർത്തിക്കും.