
കോട്ടയം. ഇന്ത്യൻ ഭരണഘടനയെ പിച്ചിച്ചീന്തിയ മന്ത്രി സജി ചെറിയാന് മാപ്പു കൊടുക്കാൻ ഭരണഘടനയിൽ വകുപ്പില്ലെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി.തോമസ് പറഞ്ഞു. ഇന്ത്യൻ ഭരണഘടനയെ സജി ചെറിയാൻ തള്ളിപ്പറഞ്ഞപ്പോൾ ആ ഭരണഘടനാപ്രകാരമുള്ള മന്ത്രിസഭയിൽ ആണ് ഇരിക്കുന്നതെന്നും ആ ഭരണഘടനയിൽ പറയുന്ന പ്രകാരം പ്രവർത്തിച്ചു കൊള്ളാമെന്ന് വാഗ്ദാനം ചെയ്തതാണ് ആ സ്ഥാനം ഏറ്റതെന്നും എന്നും അദ്ദേഹം ഓർത്തില്ല. അദ്ദേഹം പറഞ്ഞ കാര്യങ്ങൾക്കു മാപ്പു കൊടുക്കാൻ ആർക്കും അർഹതയില്ലാത്തതിനാൽ അടിയന്തരമായി രാജിവക്കണം. അതല്ലെങ്കിൽ ഗവർണർ രാജി ആവശ്യപ്പെടുകയോ മന്ത്രിസഭ തന്നെ രാജിവക്കാൻ തയ്യാറാകുകയോ വേണമെന്ന് തോമസ് പറഞ്ഞു.