പാലാ: പാലാ സെന്റ് മേരീസ് എൻജിനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ റഗുലർ കോഴ്‌സുകൾ ആരംഭിക്കുന്നു. കെ.ജി.സി.ഇ റഗുലർ കോഴ്‌സുകളായ (1) സിവിൽ, (2) മെക്കാനിക്കൽ (3) ഇലക്ട്രിക്കൽ (4) ഓട്ടോമൊബൈൽ (5) റെഫ്രിജറേഷൻ & എയർകണ്ടീഷനിംഗ് (6) ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ് എന്നിവയിലേയ്ക്കാണ് പ്രവേശനം തുടരുന്നത്. എസ്.എസ്.എൽ.സി ജയിച്ച, +2 ജയിച്ച/തോറ്റ വിദ്യാർത്ഥി/വിദ്യാർത്ഥിനികൾക്ക് എസ്.എസ്.എൽ.സി ബുക്ക്, ടി.സി, സ്വഭാവ സർട്ടിഫിക്കറ്റ്, ആധാർ/റേഷൻകാർഡ് കോപ്പി, 5 ഫോട്ടോ, പ്രവേശനഫീസ് സഹിതം രക്ഷകർത്താവിനോടൊപ്പം നേരിട്ട് ഓഫീസിലെത്തി പ്രവേശനം നേടാം. കെ.ജി.സി.ഇ.ഇ. കോഴ്‌സുകൾക്ക് +2 കോഴ്‌സുകൾക്കൊപ്പം തുല്യത ഉള്ളതിനാൽ സ്വന്തം കുട്ടികൾക്ക് പ്ലസ് വണ്ണിന് അഡ്മിഷൻ നേടുന്ന രക്ഷകർത്താക്കൾ കെ.ജി.സി.ഇ.ഇ കോഴ്‌സുകളിലേക്കുള്ള പ്രവേശനം പരിഗണിക്കാവുന്നതാണ്. കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലാണ് വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത്. പാലാ ഇടമറ്റം റോഡിൽ മുരിക്കുംപുഴയിൽ പ്രവർത്തിക്കുന്ന സെന്റ് മേരീസ് എൻജിനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നേരിട്ട് ഹാജരാകുക. കൂടുതൽ വിവരങ്ങൾക്ക്: പ്രിൻസിപ്പൽ, സെന്റ് മേരീസ് എൻജിനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ട്, പാലാ. ചെയർമാൻ: 9447809605, 04822 212795; പ്രിൻസിപ്പൽ: 9447896882, 04822 214132