പാലാ: നഗരത്തിൽ പുതിയ ജൈവ മാലിന്യ സംസ്‌കാരണ പ്ലാന്റ് തുറന്നു. സർക്കാർ അംഗീകൃത തുമ്പൂർമൂഴി മോഡൽ എയറോബിക്ക് കമ്പോസ്റ്റ് യൂണിറ്റാണ് ഇവിടെ സ്ഥാപിച്ചത്. ചെയർമാൻ ആന്റോ പടിഞ്ഞാറേക്കര പുതിയ പ്ലാന്റ് ഉദ്ഘാടനം ചെയ്തു.
വൈസ് ചെയർമാൻ സിജി പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ, വാർഡ് കൗൺസിലർ ബിജി ജോജോ, സോഷ്യോ എക്കണോമിക് യൂണിറ്റ് അസിസ്റ്റന്റ് ഡയറക്ടർ കെ.ആർ.സജിനി, എഞ്ചനീയർ രശ്മി തുടങ്ങിയവർ പ്രസംഗിച്ചു.
സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ നീനാ ജോർജ് ചെറുവള്ളി, തോമസ് പീറ്റർ, കൗൺസിലർമാരായ ലീനാ സണ്ണി, ആർ.സന്ധ്യ, സാവിയോ കാവുകാട്ട്, നഗരസഭാ ആരോഗ്യ വിഭാഗം ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. കോട്ടയം സോഷ്യോ ഇക്കണോമിക് യൂണിറ്റാണ് പ്ലാന്റിന്റെ നിർമ്മാണം പൂർത്തീകരിച്ചു നൽകിയത്. മുഖ്യമായും ടൗൺപ്രദേശത്തെ ജൈവ മാലിന്യങ്ങളാണ് ഇവിടെ സംസ്‌കരിക്കുക.അഞ്ചു ലക്ഷം രൂപ മുടക്കി നഗരത്തിലെ റിവർവ്യുറോഡിനോട് ചേർന്നാണ് പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്.