
കോട്ടയം.: കിടങ്ങൂർ പഞ്ചായത്തിൽ ഹരിതകർമ്മസേനയ്ക്ക് ഇ ഓട്ടോ നൽകി. 4.5 ലക്ഷം രൂപ ചെലവഴിച്ചാണ് ഇ ഓട്ടോറിക്ഷ വാങ്ങിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു ചടങ്ങിൽ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ജോസ്‌മോൻ മുണ്ടയ്ക്കൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമ രാജു, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അശോകൻ പൂതമന, പ്രൊഫ.മേഴ്‌സി ജോൺ, പഞ്ചായത്തംഗങ്ങളായ പി.ജി. സുരേഷ്, ടീന മാളിയേക്കൻ, സിബി സിബി, ലൈസമ്മ ടോമി, സുമി അശോകൻ, കെ.ജി. വിജയൻ, രശ്മി രാജേഷ്, സുനി അശോകൻ, മിനി ജെറോം എന്നിവർ പങ്കെടുത്തു.