fraud

ചിങ്ങവനം. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത യുവാവ് പിടിയിൽ. കളത്തിൽപ്പടി പാറയ്ക്കൽ പി.ബി അജയ് (27) ആണ് പിടിയിലായത്. പലരിൽ നിന്നും ഒന്നര ലക്ഷ രൂപ വീതമാണ് തട്ടിയെടുത്തത്. മാൾട്ടയിലെ റിസോർട്ടിൽ ഡ്രൈവർ ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. കുഴിമറ്റം സ്വദേശിയിൽ നിന്നും 2021 ഒക്ടോബറിൽ ഒന്നര ലക്ഷം രൂപ വാങ്ങിയ കേസിലാണ് ചിങ്ങവനം പൊലീസ് കേസെടുത്തത്. ജില്ലയിൽ മറ്റ് രണ്ടു പേരിൽ നിന്നും സമാന രീതിയിൽ തട്ടിപ്പ് നടത്തിയിരുന്നു. കടവന്ത്രയിൽ മറ്റൊരു കേസിൽ അറസ്റ്റിലായ പ്രതിയെ ചിങ്ങവനം പൊലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.