ചങ്ങനാശേരി: മലയാളം വായിക്കുന്നവർക്കെല്ലാം ഹൃദ്യമായ വിഭവമൊരുക്കിയ ഭാഷയുടെ സുൽത്താനായിരുന്നു വൈക്കം മുഹമ്മദ് ബഷീർ എന്ന് സിനിമാ സംഗീത സംവിധായകൻ ഡോ. മണക്കാല ഗോപാലകൃഷ്ണൻ പറഞ്ഞു. കുറിച്ചി കെ.എൻ.എം. പബ്ലിക് ലൈബ്രറി സംഘടിപ്പിച്ച സാഹിത്യ നായകന്മാരെ സ്മരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലൈബ്രറി പ്രസിഡന്റ് ടി.എസ്.സലിം അദ്ധ്യക്ഷത വഹിച്ചു. എൻ.ഡി. ബാലകൃഷ്ണൻ, കെ. എൽ.സതീഷ്‌കുമാർ , അനിൽ കണ്ണാടി, ടി.ജി. ദയാപരൻ, പി.എസ് കൃഷ്ണൻകുട്ടി, ടി.എസ് സാബു, പി.ആർ. ബാലകൃഷ്ണപിള്ള, കെ.എൻ. സഹദേവൻ, പി.പി.മോഹനൻ, സി.കെ.സുരേന്ദ്രൻ, സുജാത സദാശിവൻ, നിജു വാണിയപുരയ്ക്കൽ എന്നിവർ സംസാരിച്ചു.