പെരുവ : സോഷ്യൽ ജസ്റ്റിസ് ഫോറം സംഘടിപ്പിക്കുന്ന നന്മയുടെ ഭാഷ,നമ്മുടെ മലയാളം സാംസ്‌കാരികസംഗമം 9ന് രാവിലെ 10ന് പെരുവ ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ ഹാളിൽ സംസ്ഥാന പ്രസിഡന്റ് കെ എം വർഗീസ് ഉദ്ഘാടനം ചെയ്യും. സ്റ്റേറ്റ് കോ ഓർഡിനേറ്റർ വി എം മോഹൻദാസ് അദ്ധ്യക്ഷത വഹിക്കും. പ്രതിഭാസംഗമം മുളക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.കെ വാസുദേവൻ നായരും കുഞ്ഞിളം കയ്യിൽ സമ്മാന പരിപാടി കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നയന ബിജുവും ഉദ്ഘാടനം ചെയ്യും.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.കൈലാസ്‌നാഥ് അദ്ധ്യാപകരേയും സുബിൻ മാത്യു കലാകാരന്മാരേയും ആദരിക്കും. സ്‌കൂൾ പ്രിൻസിപ്പാൾ ഐ.സി മണി സ്വാഗതവും മേഖലാ പ്രസിഡന്റ് കെ.വി മാത്യു നന്ദിയും പറയും.